നവഭവ - ത്രിദിന കഥകളി നാട്യശാല

Navabhava
തീയ്യതി: 
Sunday, October 16, 2011 - 09:00 - Tuesday, October 18, 2011 - 21:00

പ്രിയരേ,

കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റില്‍ വീണ്ടുമൊരു നാട്യശാലയ്ക്ക് അരങ്ങൊരുങ്ങുകയാണ്. കഥകളിയുടെ നവീന ഭാവുകത്വസൃഷ്ടിക്കായുള്ള ശ്രമങ്ങളുടെ ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഈ നാട്യശാലയും. കേരളസംഗീതനാടക അക്കാദമിയും ഈ സംരംഭത്തോട് സഹകരിക്കുന്നു. കഥകളിയുടെ വരുംകാലവാഗ്ദാനങ്ങളിലാണ് ഈ നാട്യശാല ശ്രദ്ധയൂന്നുന്നത് എന്നതാണ് പുതിയ സവിശേഷത. കഥകളിയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയ കലാകാരന്മാര്‍ നായകവേഷങ്ങള്‍ ചെയ്യുന്ന 10 കഥകളികളാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നാട്യശാലയില്‍ നടക്കുക.. ഓരോ കഥകളിയുടേയും അവതരണശേഷം, കലാകാരന്മാരും പ്രേക്ഷകരും പങ്കെടുക്കുന്ന,അവതരിപ്പിക്കപ്പെട്ട കഥകളിയെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടായിരിക്കും. മുതിര്‍ന്ന മൂന്ന് കലാകാരന്മാര്‍ യുവപ്രതിഭകളുടെ പ്രകടനം സൂക്ഷ്മമായി വിലയിരുത്താനും നിര്‍ദ്ദേശ - ഉപദേശാദികള്‍ നല്‍കാനുമായി മുഴുവന്‍ സമയവും ശില്‍പ്പശാലയില്‍ ഉണ്ടായിരിക്കും.കലാകാരനും പ്രേക്ഷകനുമായുള്ള ഋജുവും സുവ്യക്തവുമായ സംവേദനത്തിനു കൂടി അപ്രകാരം ഈ ശില്‍പ്പശാലയില്‍ സൗകര്യമൊരുങ്ങുന്നു.എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സഹവാസക്യാമ്പ് ആയി സംഘടിപ്പിക്കപ്പെടുന്ന ശില്‍പ്പശാലയില്‍ വരുന്നവര്‍ക്കെല്ലാം താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോ. 16,17,18 തീയ്യതികളിലാണ് നാട്യശാല. ഏവര്‍ക്കും സ്വാഗതം.

ഫോണ്‍ നമ്പര്‍ : (ശ്രീചിത്രന്‍ എം ജെ) : 09544669537


ഉള്ളടക്കം:

 

16/10/2011
രാവിലെ 9 മണി
പ്രാരംഭം

സ്വാഗതം
ശ്രീ. കെ ബി രാജ് ആനന്ദ്

അദ്ധ്യക്ഷന്‍ ശ്രീ. കോട്ടയ്ക്കല്‍ ഗോപി നായര്‍

ഉദ്ഘാടനം പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍

ശില്‍പ്പശാല പരിപ്രേക്ഷ്യം ശ്രീ . ശ്രീചിത്രന്‍. എം ജെ ( ക്യാമ്പ് ഡയറക്ടര്‍)

ഭാവുകം ശ്രീ. വാഴേങ്കട വിജയന്‍


ശ്രീ. നരിപ്പറ്റ നാരായണന്‍ നമ്പൂതിരി ( ക്യാമ്പ് ആചാര്യന്‍)


ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍


ശ്രീ. പീശപ്പിള്ളി രാജീവന്‍

നന്ദി ശ്രീ എന്‍ പീതാംബരന്‍



രാവിലെ 10 മണി
കഥകളി: കല്യാണസൌഗന്ധികം

ഭീമന്‍ കലാ. ശുചീന്ദ്രനാഥ്

പാഞ്ചാലി കലാ. വൈശാഖ്

ഹനൂമാന്‍ കലാ.തുളസികുമാര്‍
ഉച്ചക്ക് 2 മണി ബാലിവിജയം

രാവണന്‍ കലാ. നീരജ്

മണ്ഡോദരി കലാനിലയം മനോജ്

നാരദന്‍ കലാ.അരുണ്‍ വാര്യര്‍
വൈകുന്നേരം 5.30 മണി ദക്ഷയാഗം

ദക്ഷന്‍ കലാമണ്ഡലം വൈശാഖ്

ഇന്ദ്രന്‍ കലാ.സുദീപ്

സതി കലാ.ശുചീന്ദ്രനാഥ്

ശിവന്‍ കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍

വീരഭദ്രന്‍ സദനം വിഷ്ണുപ്രസാദ്

ഭദ്രകാളി കലാ.സുദീപ്
17/10/2011

കാലകേയവധം

അര്‍ജ്ജുനന്‍ കലാമണ്ഡലം അരുണ്‍ വാര്യര്‍

മാതലി കലാ. ചിനോഷ് ബാലന്‍

ഇന്ദ്രന്‍ കലാ.സുദീപ്

ഇന്ദ്രാണി കലാ.വൈശാഖ്
ഉച്ചക്ക് 2 മണി തോരണയുദ്ധം

ഹനൂമാന്‍ കലാ.പ്രമോദ്

ലങ്കാലക്ഷ്മി/പ്രഹസ്തന്‍ കലാ.നീരജ്

ലങ്കാശ്രീ/മണ്ഡോദരി കലാ.ശുചീന്ദ്രനാഥ്

രാവണന്‍ സദനം വിഷ്ണുപ്രസാദ്

സീത കലാ.വൈശാഖ്
വൈകുന്നേരം 5.30 മണി ബകവധം ( സാദരമയി മുതല്‍)

ഭീമന്‍ കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍

കുന്തി കലാ.വൈശാഖ്

ബ്രാഹ്മണന്‍ കലാ.അരുണ്‍ വാര്യര്‍

ബകന്‍ കലാ. ചിനോഷ് ബാലന്‍
18 - 10 - 2011
രാവിലെ 10 മണി നളചരിതം രണ്ടാം ദിവസം

നളന്‍ കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍

ദമയന്തി കലാ. കാശിനാഥന്‍
ഉച്ചക്ക് 2 മണി സീതാസ്വയംവരം

പരശുരാമന്‍ കലാ.തുളസികുമാര്‍

ശ്രീരാമന്‍ കലാ.പ്രമോദ്

ദശരഥന്‍ സദനം വിഷ്ണുപ്രസാദ്

ലക്ഷ്മണന്‍ കലാ.വൈശാഖ്

സീത കലാ.ശുചീന്ദ്രനാഥ്
വൈകുന്നേരം 3 . 30 മണി കീചകവധം

കീചകന്‍ കലാ. ചിനോഷ് ബാലന്‍

സൈരന്ധ്രി കലാ.ശുചീന്ദ്രനാഥ്

സുദേഷ്ണ കലാ.കാശിനാഥന്‍

വലലന്‍ സദനം വിഷ്ണുപ്രസാദ്
വൈകുന്നേരം 6 മണി ഉത്തരാസ്വയംവരം ( ത്രിഗര്‍ത്തവട്ടം വരെ)

ദുര്യോധനന്‍ കലാ. സുദീപ്

ഭാനുമതി കലാ.വൈശാഖ്

ദൂതന്‍/വലലന്‍ കലാ.പ്രമോദ്

ത്രിഗര്‍ത്തന്‍ കലാ.നീരജ്

വിരാടന്‍/കര്‍ണ്ണന്‍ കലാ,വൈശാഖ്
സംഗീതം
നെടുമ്പള്ളി രാം മോഹന്‍, വേങ്ങേരി നാരായണന്‍, സദനം ശിവദാസ്, കലാ. രാജേഷ് മേനോന്‍, സദനം ജ്യോതിഷ് ബാബു, കലാ. കൃഷ്ണകുമാര്‍
ചെണ്ട സദനം രാമകൃഷ്ണന്‍, സദനം ജിതിന്‍, കലാ.വേണു മോഹന്‍, കലാ. രവിശങ്കര്‍
മദ്ദളം കലാ. അനീഷ്,സദനം പ്രസാദ്, കലാ.നാരായണന്‍, കലാ.ശ്രീജിത്ത്
ചുട്ടി കലാനിലയം രാജീവ്, കലാ. രവികുമാര്‍
ചമയം മഞ്ജുതര, മാങ്ങോട്
അവതരണം വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ്, കാറല്‍മണ്ണ.

Comments

ഇന്നലെ ഉദ്ഘാടനസമ്മേളനത്തിന്റെ അവസാനഭാഗവും സൌഗന്ധികത്തിന്റെ ആദ്യരംഗവും കണ്ടു. ആശംസാപ്രസംഗത്തെ കവിതയാക്കി മാറ്റിയ ശ്രീ.പീശപ്പിള്ളി അപൂര്‍വ്വ ശ്രാവ്യാനുഭവം തീര്‍ത്തു ... സന്തോഷം ... ഉചീന്ദ്രന്റെ പതിഞ്ഞപദം നന്നായി ...

Athippatta Ravi's picture

പുതിയ കഥകളിനടന്മാരോട്

ആശാന്മാര്‍തന്‍ മിഴിത്തെല്ലിണകളെ മുദിത -
സ്മേരമോടെക്കട്ടാക്ഷി -
ച്ചാശാദീപങ്ങളാ,യീ വഴിയരികുകളില്‍ -
ക്കണ്ട ചുണ്ടങ്ങയെല്ലാം
നാശാശ്ലേഷം വരിച്ചൂ പുതിയ ‘തൊഴിലുറ -
പ്പാളുവോരാ’ല്‍; നിതാന്ത -
ക്ലേശാലാദ്യം വളര്‍ത്തൂ കഥകളിനടനാ -
രബ്ദ്ധരി,ന്നായതെങ്ങും

(പീശപ്പിള്ളിയുടെ പ്രസംഗം ഞാന്‍ ഇങ്ങനെ ശ്ലോകത്തിലാക്കുന്നു)

നവഭവ ഒരു നവാനുഭവം ആയിരുന്നുവെന്ന് മനസിലാക്കുന്നു. യുവകലകരന്മാരെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി ട്രസ്റ്റ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസംസനീയം തന്നെ. സംഘാടകരെ അഭിനന്ദിക്കുന്നു. ഒരു നിര്‍ദ്ദേശം -ഒരു ചൊല്ലിയാട്ട ശില്‍പ്പശാല സംഘടിപ്പിക്കുന്നത് എത്രത്തോളം സാദ്ധ്യമാണ്? ആകുമെങ്കില്‍ അത് വളരെ ഗുണകരവും പ്രസംസാര്‍ഹാവും ആകുമെന്ന് അഭിപ്രായമുണ്ട്. സഹകരണത്തിനു അവസരം കാത്തിരിക്കുന്നു

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
5 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.