പാട്ട്

പാട്ട് എന്ന കഥകളി കലാകാര വിഭാഗം

മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി
Madambi Subrahmanyan Nmaboothiri

മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇന്ന് അരങ്ങില്‍ സജീവമായ ഏറ്റവും മുതിര്‍ന്ന കഥകളി ഗായകരില്‍ ഒരാളാണ്. അദ്ദേഹം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. അഛന്‍ - ശങ്കരന്‍ നമ്പൂതിരി, അമ്മ - ശ്രീദേവി അന്തര്‍ജ്ജനം. അച്ഛന്‍ നല്ല ഒരു സംഗീതാസ്വാദകനും അക്ഷരശ്ലോകവിദഗ്ധനും ആയിരുന്നു.

തിരൂര്‍ നമ്പീശന്‍
Tirur Nambeesan

കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ ‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ  കളിയരങ്ങുകള്‍‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു.

അത്തിപ്പറ്റ രവീന്ദ്രന്‍

വെള്ളിനേഴി അത്തിപ്പറ്റ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1971 സെപ്റ്റംബര്‍ 26 നു ജനിച്ചു.  വെള്ളിനേഴി ഗവണ്മെന്റ്  ഹൈ സ്കൂളില്‍ കലാമണ്ഡലം കെ.ജി.വാസുദേവന്‍ നായരുടെ കീഴില്‍ വേഷം  പഠിച്ചു.

കോട്ടയ്ക്കല്‍ മധു
കോട്ടയ്ക്കല്‍ മധു

ഗോവിന്ദന്‍ നായരുടേയും സത്യഭാമയുടേയും മകനായി പാലക്കാട് കോങ്ങാട്ട് 1968 ല്‍ ജനിച്ചു. 1977  മുതല്‍ 1978 വരെ കോങ്ങാട് പരമേശ്വരയ്യരുടെ ശിക്ഷണത്തില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു.  1980 മുതല്‍ 1988 വരെ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി
പത്തിയൂര്‍ ശങ്കരന്‍കുട്ടി

പ്രശസ്ത കഥകളി ഗായകനായ ശ്രീ പത്തിയൂര്‍ കൃഷ്ണപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1964 ല്‍ ആലപ്പുഴ ജില്ലയില്‍ കായംകുളം, കീരിക്കാട് ജനനം.

കലാമണ്ഡലം സജീവന്‍
കലാമണ്ഡലം സജീവന്‍

1969  ല്‍ സുകുമാരന്‍നായരുടേയും ഇന്ദിരാമ്മയുടേയും മകനായി തകഴിയില്‍ ജനനം. പതിമൂന്നാം വയസ്സില്‍ തകഴി രാധാകൃഷ്ണന്റെ കീഴില്‍ കര്‍ണ്ണാടകസംഗീത പഠനം ആരംഭിച്ചു. 1985 ല്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീതം പഠിക്കുവാനായി ചേര്‍ന്നു.

കലാനിലയം രാജീവന്‍

1969 ല്‍ ശങ്കരന്‍ നമ്പൂതിരിയുടേയും ശാരദാ അന്തര്‍ജനത്തിന്റേയും മകനായി മൂവാറ്റുപുഴയില്‍ ജനനം. 1986 ല്‍ കലാമണ്ഡലം ബാലചന്ദ്രന്റെ കീഴില്‍ കഥക‌ളി സംഗീതം അഭ്യസിച്ചു തുടങ്ങി.

കലാമണ്ഡലം ബാബു നമ്പൂതിരി

1969 ല്‍ വിഷ്ണു നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. 1984 ല്‍ കലാമണ്ഡലം ത്തില്‍ ചേര്‍ന്നു കലാമണ്ഡലം ഗംഗാധരന്റെയും മാടമ്പി സുബ്രമ്മന്യന്റെയും കലാമണ്ഡലം രാമന്‍കുട്ടി വാര്യരുടെയും കീഴില്‍ കഥകളി സംഗീത പഠനം ആരംഭിച്ചു. .

നെടുമ്പള്ളി രാം മോഹൻ

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് നെടുമ്പള്ളി മനയിൽ ജനിച്ചു. എട്ടാം വയസ്സുമുതൽ കലാമണ്ഡലം സോമന്റെ കീഴിൽ കഥകളി അഭ്യസിച്ചു. അച്ഛൻ നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ എന്നിവരുടെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു. കുറുശ്ശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചു.

Pages