കപ്ലിങ്ങാടൻ
കപ്ലിങ്ങാടൻ കഥകളി സമ്പ്രദായം
കഥാപാത്രത്തിന്റെ ഔചിത്യ നിഷ്കര്‍ഷതയില്‍ പേരെടുത്ത മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പാരമ്പര്യം സ്വകീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കഥകളി നടനാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള. നടപ്പില്ലാത്ത ആട്ടക്കഥകള്‍ ചൊല്ലിയാടിച്ച് അരങ്ങിലെത്തിക്കുന്നതിലും അവയ്ക്ക് പ്രചാരം കൊടുക്കുന്നതിലും മാര്‍ഗ്ഗിയിലൂടെ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ചു.
1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി.