സന്താനഗോപാലം
സന്താനഗോപാലം ആട്ടക്കഥ
പദം:
മുൻപ് കാണിച്ച രംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ഒൻപതാം രംഗമല്ല. അതിലും കൂടും. പക്ഷെ ഒഴിവാക്കിയ രംഗങ്ങളെ എണ്ണത്തിൽ പെടുത്താത്തതിനാൽ ഇത് ഒൻപതാം രംഗമായി. ഈ രംഗത്തിൽ വിഷ്ണുലോകത്തുനിന്നും കൊണ്ടുവന്ന പത്ത് ബ്രാഹ്മണകുമാരന്മാരേയും കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗൃഹത്തിൽ എത്തിച്ച് ബ്രാഹ്മണനും പത്നിക്കും നൽകുന്നു. അവർ കൃഷ്ണാർജ്ജുനന്മാരെ അനുഗ്രഹിക്കുന്നു. മംഗളം ഭവിക്കുന്നു.
ജംഭാരേർമ്മൊഴി കേട്ടു പോന്നു വിജയൻ സംപ്രാപ്യ നാകാത്സവൈ
സംപൂർണ്ണം ഭുവനഞ്ച തത്ര ലഭിയാഞ്ഞുവീസുരാപത്യകം
അംഭോജാക്ഷ പരീക്ഷ നിർണ്ണയിമിതെന്നൻപൊടു കണ്ടാശയേ
കമ്പം തീർന്നനലേഥ ചാടുവതിനായ് വമ്പൻ മുതിർന്നീടിനാൻ!!
യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച "സാധുവത്സല വിജയ സഖേ!" എന്ന പദം സാധാരണ പതിവില്ല.
പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച