അത്തിപ്പറ്റ രവീന്ദ്രന്‍

പൂർണ്ണ നാമം: 
രവീന്ദ്രന്‍. എ.എം
വിഭാഗം: 
ജനന തീയ്യതി: 
Saturday, April 24, 1971
സമ്പ്രദായം: 
ഗുരു: 
കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്
പാലനാട് ദിവാകരന്‍
കലാമണ്ഡലം ശ്രീകുമാരന്‍
പുരസ്കാരങ്ങൾ: 
കഥകളതം-സംസ്ഥാന സ്കൂള്‍ കലോത്സവം ഒന്നാം സ്ഥാനം (1986 ജനുവരി)
വിലാസം: 
അത്തിപ്പറ്റ മന
പെരുമാങ്ങോട്
ശ്രീകൃഷ്ണപുരം (പോസ്റ്റ്)
പാലക്കാട് (ജില്ല)
കേരളം
പിന്‍ കോഡ് : 679 513
ഫോൺ: 
0466 - 2202 267
+9194479 97695
+9190375 47197
‌+9185474 02267

അത്തിപ്പറ്റ രവീന്ദ്രന്‍

വെള്ളിനേഴി അത്തിപ്പറ്റ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1971 സെപ്റ്റംബര്‍ 26 നു ജനിച്ചു.  വെള്ളിനേഴി ഗവണ്മെന്റ്  ഹൈ സ്കൂളില്‍ കലാമണ്ഡലം കെ.ജി.വാസുദേവന്‍ നായരുടെ കീഴില്‍ വേഷം  പഠിച്ചു. ഹൈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന മാധവന്‍ കോടര്‍മണ്ണയാണ് ആദ്യം പാട്ടു പഠിപ്പിച്ചത്. പിന്നീട് പതിനൊന്നു വയസ്സു മുതല്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ കീഴില്‍ കഥകളി സംഗീതവും വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചു. പിന്നീട് പാലനാട് ദിവാകരന്റെയും കലാമണ്ഡലം ശ്രീകുമാരന്റെയും ശിഷ്യത്വംസ്വീകരിച്ചു. 1990 ജൂണ്‍ 12 നു വെള്ളിനേഴി കാന്തള്ളൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സന്താനഗോപാലം കഥ പാടി അരങ്ങേറ്റം നടത്തി. ആകാശവാണിയില്‍ “ബി“ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്നു മലയാളസാഹിത്യത്തില്‍ ബിരുദം നേടി.ഇപ്പോള്‍ കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മ്യാല്‍പ്പാഴൂര്‍ വിഷ്ണു നമ്പൂതിരിപ്പാടിന്റെയും സുമതി അന്തര്‍ജ്ജനത്തിന്റെയും മകള്‍ ഷീനയാണു ഭാര്യ. ഉമ രവീന്ദ്രന്‍, ജിഷ്ണു രവീന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

വീഡിയോ: