ശ്രീമന്‍ സുഖേ വിജയ
പരമപുരുഷനേവം പാരിടം കാത്തശേഷം
പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം !
സരസിജനയനം തം ദ്രഷ്ടുകാമസ്സ പാര്‍ത്ഥോ
ഗുരുതരഭുജവീരയ്യഃ പ്രാപ്തവാനാത്തമോദം !!
പദം:
ശ്രീമന്‍ സുഖേ വിജയ! ധീമന്‍!
സകലഗുണ- ധാമന്‍! സ്വാഗതമോ! സുധാമന്‍!
സോമന്‍ ത്രിജഗദഭിരാമന്‍ വണങ്ങിടും
നിന്‍മുഖപങ്കജമിഹ കണ്ടതിനാലതിസുഖസംഗതസുദിനം ദിനമിതു മമ
ധീരന്‍ സുകൃതിജനഹീരന്‍ നയവിനയാധാരന്‍
ധര്‍മ്മജനത്യുദാരന്‍ വീരന്‍വൃകോദരനും
സ്വൈരം വസിക്കുന്നല്ലീ സഹജാവപി സഹജാമലഗുണഗണ
മഹിതാ തവ ദയിതാപി ച കരുവര!
പരമപുരുഷനേവം:
ദുഷ്ടജനങ്ങളെ നിഗ്രഹിച്ച് ശിഷ്ടജനങ്ങളെ സംരക്ഷിച്ചുകൊണ്ട് പരമപുരുഷനായ ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണരുളുന്ന കാലത്ത് അവിടുത്തെ കാണുവാനായി ഉഗ്രപരാക്രമിയായ അർജ്ജുനൻ സന്തോഷത്തോടെ അവിടെ എത്തി. ശ്രീമൽ സഖേ:
ഇവിടെ “സ്വാഗതമോ“ എന്ന് പറയുന്നിടത്ത് സുഖമല്ലേ? എന്ന് മുദ്രകാണിക്കാനാണ് കലാ.പദ്മനാഭൻ നായർ തന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ചിലർ നിനക്ക് സ്വാഗതം എന്നും കാണിക്കാറുണ്ട്.