അടന്ത 28 മാത്ര

നല്ലാര്‍കുലമണിയും

Malayalam

ഇത്ഥം വിനിശ്ചിതവതീ ഖലു രാക്ഷസീ സാ
പാര്‍ത്ഥപ്രയാണസമയം പ്രതിപാലയന്തീ
ഭൂത്വാഥ കോമളതനുസ്സമവാപ്യ കൃഷ്ണാം
സേയം പ്രിയൈ: വിരഹിതാമവദല്‍ ജിഘൃക്ഷുഃ

പല്ലവി:
നല്ലാര്‍കുലമണിയും മൌലിമാലേ
നല്ല മൊഴികള്‍ കേള്‍ക്ക നീ

അനുപല്ലവി:
അല്ലലകന്നിതു അരികില്‍തന്നെ
അല്ലണികുഴലാളെ കാണ്‍കയാല്‍ നിന്നെ

ചരണം 1:(രണ്ടാം കാലം)
ഹരിണാങ്കോപമാനനേ ആരും കൂടാതെ
അരുണാംഭോരുഹദളനയനേ നീ പഴുതേ
ഹരിണാരികള്‍ വാണീടും അരണ്യത്തിലനുചിതേ
ചരണാംബുജംകൊണ്ടു ചരണം ചെയ്യരുതേ

പുണ്ഡരീകനയന

Malayalam

അഥ യുഥിഷ്ടിരമുഖ്യനൃപാത്മജൈ-
ശ്ചിരനിരീക്ഷണസാശ്രുമുഖേന്ദുഭീ:
ദ്രുതമുപേത്യ തദാ വസുദേവഭൂ-
ര്‍ന്നിജഗദേ ജഗദേകനിവാസഭൂ:

പല്ലവി:
പുണ്ഡരീകനയന ജയ ജയ
പൂര്‍ണ്ണചന്ദ്രവദന ഹരേ കൃഷ്ണ

ചരണം 1:
നാഗകേതനന്‍ തന്റെ നികൃതിയാല്‍ നാടു
ഉപേക്ഷിച്ചിവിടെ നാഥാ വാഴുന്ന
ഞങ്ങളെകണ്ടോരു നാണമില്ലയോ
തവ  ഹരേ കൃഷ്ണ

താപസമൌലേ ജയ ജയ

Malayalam

നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ

പല്ലവി:
താപസമൌലേ ജയ ജയ താപസമൌലേ

അനുപല്ലവി:
താപമകലുവാനായി താവകപാദങ്ങള്‍
താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍

ചരണം 1:
കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
തടവിയിലന്‍‌വാസരമാവാസം

 

കാന്താ ചിന്തിക്കില്‍

Malayalam

ദീനദൈന്യദമനം ദയിതാ
സാശൃണ്വതീ സുമധുരം പ്രിയവാക്യം
ഭാരതീമിതി നരേന്ദ്രമുദാര-
മബ്രവീദ് ദ്രുപദരാജതനൂജാ

പല്ലവി:
കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
സന്താപമിന്നിഹ മേ

അനുപല്ലവി:
ശാന്തമാനസ ശന്തനുകുലദീപ
 കിന്ത്വയാനവിദിതം കൃപാസിന്ധോ

ചരണം 1:
അതൊക്കവേ സഹിക്കിലുമകതാരിലൊരു ഖേദ-
മധികമായ് വളരുന്നതധുനാ കേട്ടാലും
അനശനേന പരമാബാലവൃദ്ധം
അവനീദേവന്മാരും അഴലോടെ അടവിയില്‍
വസിക്കുമൊ ദൂരന്നടക്കുമോ ചൂടു
സഹിക്കുമോ കണ്ടാല്‍ ഇതു തവ പൊറുക്കുമോ

തനയ ധനഞ്ജയ ജീവ

Undefined

പാര്‍ശ്ശ്വവര്‍ത്തിനമതീവ ജയന്തം
സേര്‍ഷ്യമാശു കലയന്‍ വിജയന്തം
ആസനാര്‍ധമധിരോപ്യ മുദാ തം
പ്രശ്രയാവനതമാഹ മഹേന്ദ്ര:

പല്ലവി:
തനയ ധനഞ്ജയ! ജീവ ചിരകാലം
വിനയാദിഗുണഗണനിലയ നീ

ചരണം 1:  
സുനയശാലികളായ ധർമ്മജാദികൾ
സുഖേന വസിക്കുന്നോ ജഗൽ-
ജനനകാരണഭൂതനായിരിക്കുന്ന
ജനാർദ്ദനസേവ ചെയ്തീടുന്നോ? തവ
ജനനിയാകിയ കുന്തീദേവിയും
സ്വൈരമായി പാർത്തിടുന്നോ?
പാരിൽ ജനങ്ങളും പരിതാപമകന്നു
നിങ്ങളോടു ചേർന്നിരിക്കുന്നോ? മമ  

വിജയ തേ ബാഹു

Undefined

അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്താദുദിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച:   

പല്ലവി:
വിജയ, തേ ബാഹുവിക്രമം വിജയതേ

ഭവദീയനിയോഗം

Undefined

ചരണം 1:
ഭവദീയനിയോഗം ഞാനവതീര്യ ഭുവി പാർത്ഥ-
സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ഛിത    ങ്ങളെല്ലാം
[[ വിടകൊള്ളാമടിയനും വിജയസമീപേ ]]

മാതലേ നിശമയ

Undefined

പല്ലവി:
മാതലേ നിശമയ മാമക വചനം

അനുപല്ലവി:
പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍

ചരണം1:
ധന്യശീലനായീടും മന്നവനതിധീരന്‍
 എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും

ചരണം2:
ഇത്ര ശൌര്യവാനായിട്ടിത്രിഭുവനത്തിങ്കല്‍
 കുത്രാപി നഹി കശ്ചില്‍ ഓര്‍ത്തുകാണുന്നേരം

ചരണ3:
വെണ്മതികുലരത്നമായീടുമവന്‍ തന്നെ
 കാണ്മാനേറ്റവുമുള്ളില്‍ കാംക്ഷ വളര്‍ന്നീടുന്നു