ബഹുമാനിയാ ഞാനാരെയും
ബഹുമാനിയാ ഞാനാരെയും തൃണവത്, തദപി
ബഹുമതം തവ ചരിതം ഗുണവത്;
ഭവദാദേശമെനിക്കൊരു സൃണിവത്, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്.
ബഹുമാനിയാ ഞാനാരെയും തൃണവത്, തദപി
ബഹുമതം തവ ചരിതം ഗുണവത്;
ഭവദാദേശമെനിക്കൊരു സൃണിവത്, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്.
കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ.
പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ.
വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ,നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ?
പല്ലവി:
ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?
അനുപല്ലവി:
ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ.
ചരണം 1:
ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
നളിനാസനലിപിവൈകൃതമേ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കഥമേ?
പല്ലവി:
വഞ്ചക, നീ വരിക നേരേ വാഞ്ഛയെന്തിപ്പോൾ?
അനുപല്ലവി:
ലുഞ്ഛനം ചെയ്‌വനസിനാ നൂനം ഗളനാളീം.
ചരണം 1:
കനക്കെക്കൊതി നിനക്കെന്തു ചൊല്ലൂ,
മറുത്തതാരൊടു മറന്നിതോ ഇപ്പോൾ?
മനസ്സു മറിഞ്ഞങ്ങു തിരിച്ചു നീ, അപ-
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
വിധിച്ച വിധിയും വീഴ്ച വരുമോ,
വിശേഷിച്ചുമിതു കേൾക്ക കലേ,
വിദഗ്ദ്ധനെന്നങ്ങു ഭാവം നിനക്കെങ്കിൽ
നിയുദ്ധകേളിക്കു വരികെടോ!
നിന്നെച്ചതിച്ചതു നിയതം ഞാനെങ്കിലും
നിന്ദിച്ചീടൊല്ലാ നീയെന്നെ.
ചരണം 1:
ഇന്ദ്രമുഖാമരനിന്ദനമാചരിതം നിന്നാൽ ത്രൈലോക്യ-
സുന്ദരീംഭൈമീം പരിണയതാ നിയതം,
എന്നതു സഹിയാഞ്ഞെന്നാലാചരിതം നിന്നൊടിവണ്ണം
ഉന്നതദുർന്നയസന്മഹിമാ ഫലിതം, ചൂതിൽ തോറ്റതും
കാനനങ്ങളിലുഴന്നതും മനസി കാമിനീമപിമ റന്നതും
കായവൈകൃതമിയന്നതും, കിമപി കാളിമാ യശസി വന്നതും,
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
നിന്നൊടെന്തു ബത!ഞാൻപറയേണ്ടതു?
ശ്ളോകം:
വൈദർഭീശാപരൂപോദ്ധതദഹനശിഖാദഗ്ദ്ധശേഷം സശോഷം
ബീഭ്രത് കാർക്കോടകാഖ്യോരഗവിഷതടിനീ ഗാഢമംഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ ത്യക്തവാൻ സിദ്ധവിദ്യാ-
സുപ്രാകാശ്യാസഹിഷ്ണുഃ കലിരഥ ജഗൃഹേ സാസിനാ നൈഷധേന.
പല്ലവി:
എന്നെച്ചതിച്ച നീ എവിടേക്കു പോയീടുന്നു?
എനിക്കതു കേൾക്കയിൽ മോഹം.
അനുപല്ലവി:
സന്നച്ഛവിവദനം ഭിന്നസ്ഥിതിചരിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടുകിട്ടി.
ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം, നന്നി-
തോർക്കിലെനിക്കു പഠിക്കേണമിന്നീവിദ്യയും,
പാത്രമതിന്നു ഞാനോർത്താലും നമ്മിലേ വേഴ്ചയും, ചെറ്റു
പാർത്താലതുകൊണ്ടുവന്നീടുകയില്ല വീഴ്ചയും, ഋതുപർണ്ണ,
നന്നു വന്നിതു നല്ലൊരു സംഗതി-
യിന്നുതന്നെയെനിക്കു പഠിക്കണം;
തന്നുടെ വിദ്യയന്യനു വേണ്ടുകിൽ
നന്നു നൽകുകിലെന്നല്ലോ കേൾപ്പതു.
പാർത്തു കണ്ടു ഞാൻ നിന്നുടെ വിദ്യാവൈഭവം, അസ്തു
തോർത്തുന്ന വസ്ത്രമിപ്പോയതിനാലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേണ്ടാ, ചൊല്ലുമാറില്ല ഞാൻ കൈതവം,
പരമാർത്ഥം നിനക്കറിവാനുള്ള വിദ്യയും ചൊല്ലുവൻ,
വിദൂരത്തിൽ താന്നിയെന്ന മരത്തിൽ ദലഫലം
ഞാൻ നിനച്ചപ്പോൾതോന്നിയതിനെണ്ണം
മൂന്നുലക്ഷവും മുപ്പതിനായിരം
ചേർന്നതില്ലെങ്കിൽ ചെന്നതങ്ങെണ്ണുക.