കപ്ലിങ്ങാടൻ

കപ്ലിങ്ങാടൻ കഥകളി സമ്പ്രദായം

ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള

ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള

കേശവപിള്ളയുടെയും സരസമ്മ അമ്മയുടെയും മകനായി 15/01/1952 ല്‍ ചാത്തന്നൂരില്‍   ജനനം. പതിമൂന്നാം വയസ്സില്‍ ഓയൂര്‍ മാധവപിള്ളയുടെ ശിഷ്യത്വത്തില്‍ കഥകളി പഠനം ആരംഭിച്ചു . പതിനാലാം വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്ത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു .

മടവൂർ വാസുദേവൻ നായർ

മടവൂർ വാസുദേവൻ നായർ

കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും, അനുഗൃഹീതനടനുമാണ് മടവൂർ വാസുദേവൻ നായർ. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം,  അരങ്ങിലെ സൈന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ  മികച്ചതാക്കുന്നു.

കലാമണ്ഡലം രാജശേഖരന്‍

കലാമണ്ഡലം രാജശേഖരന്‍

മാധവക്കുറുപ്പിന്റേയും തങ്കമ്മ അമ്മയുടേയും മകനായി കൊട്ടാരക്കരത്താലൂക്കില്‍  1954 ല്‍ കൊട്ടാരക്കരത്താലൂക്കില്‍ പോരേടത്ത് ജനനം. 1967 മുതല്‍ 1968 വര്രെ‍ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ കീഴിക് കഥകളി അഭ്യസനം നടത്തി. പിന്നീട് ഒരു വര്‍ഷം ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെ ശിഷ്യനായും അഭ്യസിച്ചു.

കലാമണ്ഡലം ഹരി ആര്‍ നായര്‍

കലാമണ്ഡലം ഹരി ആര്‍ നായര്‍

1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യ‌നായി കഥകളി പഠനം ആരംഭിച്ചു.

മങ്കൊമ്പ് ശിവശങ്കരപ്പിള്ള

മങ്കൊമ്പ് ശിവശങ്കരപ്പിള്ള

1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി.